സബ്ജില്ല കലോത്സവത്തിൻ്റെ പ്രചരണാർത്ഥം ചക്കരക്കൽ ടൗണിൽ വിളംബര ഘോഷയാത്ര നടത്തി
കണ്ണൂർ : ചെമ്പിലോട് നയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന സബ്ജില്ല കലോത്സവത്തിൻ്റെ പ്രചരണാർത്ഥം ചക്കരക്കൽ ടൗണിൽ വിളംബര ഘോഷ യാത്ര നടത്തി. 26, 28, 29, 30 തീയ്യതികളി ലാണ് കലോത്സവം നടക്കുന്നത്. 6000 കുട്ടികളാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുക. 12 വേദികളാണ് മത്സരങ്ങൾ ക്കായി ഒരുക്കിയിരിക്കുന്നത്. 114 സ്കൂളിലെ കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുക്കാനെത്തുക.