പഴയങ്ങാടി ജൂനിയർ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം ഓഗസ്റ്റ് 15 ന് ചൂട്ടാട് അറീന ബീച്ച് ടറഫിൽ വച്ചു നടത്തും
പഴയങ്ങാടി : പഴയങ്ങാടി ജൂനിയർ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം ഓഗസ്റ്റ് 15 ന് ചൂട്ടാട് അറീന ബീച്ച് ടറഫിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ പഴയങ്ങാടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്ലാക്ക് കോബ്രസ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പഴയങ്ങാടിയിലെയും തൊട്ടടുത്ത പ്രദേശത്തുള്ളതുമായ 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മത്സരമാണ് നടക്കുക പഴയങ്ങാടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പി ഷിയാസ്, എസ് വി നിസാർ, സിപി ഹുസൈൻ, അമീർ മാടായി, എസ് വി അഷ്റഫ് എന്നിവർ പങ്കെടുത്തു.