തെരുവ് വിളക്കുകൾ ഇല്ലാ പിലാത്തറ പാപ്പിനിശ്ശേരി കെ എസ്സ് ടി പി റോഡിൽ താവം മേൽപ്പാലത്തിൽ അപകടം പതിവ്
പാപ്പിനിശ്ശേരി : പിലാത്തറ പാപ്പിനിശ്ശേരി കെ എസ്സ് ടി പി റോഡിൽ താവം മേൽപ്പാല ത്തിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതും റോഡിലെ കുഴികളും മൂലം അപകടം പതിവാകുന്നു. പ്രതിഷേധവുമായി ബി ജെ പി രംഗത്ത്. പാലാത്തിന് മുകളിൽ ചൂട്ടുകത്തിച്ച് പ്രതിഷേധം. ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി താവം മേൽപ്പാലത്തിന് മുകളിൽ ഓലച്ചൂട്ട് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
പാലത്തിലെ കുണ്ടും കുഴിയും കത്താത്ത തെരുവ് വിളക്കുകൾ കാരണവും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായതോടെയാണ് ചൂട്ടുകത്തിച്ചു കൊണ്ടുള്ള പ്രതിഷേധ പ്രകടനം നടത്തിയത്. ബിജെപി ജില്ലാ കമ്മിറ്റി അംഗം മധു മാട്ടൂൽ ഉദ്ഘാടനം ചെയ്തു. പാലത്തിന്റെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മധു മാട്ടൂൽ പറഞ്ഞു. ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സത്യൻ കരിക്കൻ, ബിജെപി ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഹരിദാസൻ ചെറുകുന്ന്, ജനറൽ സെക്രട്ടറി മനോജ് താവം, ശ്രീനിവാസൻ പുഞ്ചവയൽ എന്നിവർ സംസാരിച്ചു.