ശാസ്ത്ര പ്രതിഭ ഡോ.പി വി മോഹനന് കണ്ണപുരം പൗരാവലിയുടെ സ്മരണാഞ്ജലി
പഴയങ്ങാടി : ശാസ്ത്ര പ്രതിഭ ഡോ.പി വി മോഹനന് കണ്ണപുരം പൗരാവലിയുടെ സ്മരണാഞ്ജലി. കണ്ണപുരം സ്വദേശിയായ ഡോ.പി വി മോഹനൻ ശ്രീചിത്തിരാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ജി ആൻഡ് ടോക്സിക്കോളജി വിഭാഗം സയൻ്റിസ്റ്റും മേധാവിയുമായിരുന്നു. നാടിൻ്റെ ശാസ്ത്ര പ്രതിഭയുടെ ഓർമ്മകൾ പങ്കിടാൻ നാടൊന്നാകെ കണ്ണപുരം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഗമിച്ചു. ഡോ.എച്ച് വി ഈശ്വർ അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ശാസ്ത്രരംഗ കോത്തെ പ്രമുഖരടക്കം നിരവധി പേർ സ്മരണകൾ പങ്കിട്ടു. പഞ്ചായത്ത് പ്രസിഡൻ്റ് കെ രതി അധ്യക്ഷയായി.എം വിജിൻ എം എൽ എ, എം വി നികേഷ് കുമാർ, കെസിസി പിഎൽ ചെയർമാൻ ടി വി രാജേഷ്.പ്രൊഫ.ജി എം നായർ, ഡോ.എച്ച് വി ഈശ്വർ, ഡോ. ജാസ്മിൻ എം ഷാ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ഗണേശൻ, കെ വി ശ്രീധരൻ, കെ വി രാമകൃഷ്ണൻ ,ടി കെ ദിവാകരൻ, വി കെ വിജയൻ എന്നിവർ സംസാരിച്ചു. എൻ ശ്രീധരൻ സ്വാഗതം പറഞ്ഞു