മാടായി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നബിദിന വിളംബര റാലി സമാപിച്ചു
പഴയങ്ങാടി : മാടായി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നബിദിന വിളംബര റാലി സമാപിച്ചു. മൗലീദ് സദസ്സിന് സമസ്ത ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഉമർ കോയ തങ്ങൾ നേതൃത്വം. സയ്യിദ് ഉമർ കോയ തങ്ങൾ സ്വാഗതസംഘം ചെയർമാൻ ഹുസൈൻ ഹാജി മാടായിക്ക് പതാക കൈമാറിയതോടെയാണ് വിളംബര ഘോഷയാത്രയ്ക്ക് തുടക്കമായത്. പഴയങ്ങാടി കുളവയൽ മസ്ജിദുന്നൂ റിൽ നിന്ന് ദഫ് സ്കൗട്ട് അകമ്പടിയോടുകൂടി ആരംഭിച്ച റബീഹ് വിളംബര റാലി എരിപുരം സർക്കിൾ ചുറ്റി പഴയങ്ങാടി ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനസദസ്സ് എസ് കെ ജെ എം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷറഫുദ്ദീൻ നിസാമി അസ്ഹരി ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡണ്ട് നൂറുദ്ദീൻ ദാരിമി അധ്യക്ഷത വഹിച്ചു ജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ദഫ് സ്കൗട്ട് മത്സരത്തിൽ ആദ്യം മൂന്ന് സ്ഥാനക്കാരെ എക്സാം ബോർഡ് ചെയർമാൻ അബ്ബാസ് മൗലവി പ്രഖ്യാപിച്ചു.