പ്രതിപക്ഷ മണ്ഡലങ്ങളെ അവഗണിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വം നൽക്കി; അഡ്വ. സജീവ് ജോസഫ് എം എൽ എ
കണ്ണൂർ : പ്രതിപക്ഷ മണ്ഡലങ്ങളെ അവഗണിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വം നൽകുന്നതായി അഡ്വ. സജീവ് ജോസഫ് എം എൽ എ. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പോലും ഭരണാനുമതി നൽകുന്നില്ല. പൊതുമരാമത്ത് വകുപ്പിലാണ് ഈ വിവേചനം കൂടുതൽ. ഇരിക്കൂർ മണ്ഡലത്തിലെ പല റോഡുകൾക്കും പദ്ധതി വിഹിതം ലഭിച്ചില്ല. നിയമസഭയിലാണ് സജീവ് ജോസഫിന്റെ ആരോപണം.