ചെറുപുഴ തിരുനെറ്റിക്കല്ല് കിണറ്റിൽ വീണ് മരണപ്പെട്ട ആനക്കുട്ടിയെ പോസ്റ്റുമോർട്ടം നടത്തി ജഢം യഥാവിധി മറവു ചെയ്തു
തളിപ്പറമ്പ : തളിപ്പറമ്പ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് പരിധിയിൽപ്പെട്ട ചെറുപുഴ തിരുനെറ്റിക്കല്ല് എന്ന സ്ഥലത്ത് സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വീണ് മരണപ്പെട്ട ആനക്കുട്ടിയെ കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ വൈശാഖ് എസ് (IFS) ൻ്റെ നിർദ്ദേശാനുസരണം തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷണൻ പി.വി യുടെ മേൽനോട്ടത്തിൽ കണ്ണൂർ RRT Team ‘പെരിങ്ങോം ഫയർ ഫോഴ്സ് സ്റ്റാഫ്. ചെറുപുഴ വെറ്ററിനറി സർജൻ ജിബിൻ, ചെറുപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പഞ്ചായത്ത് അംഗങ്ങൾ, വിദഗ്ദ സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ജെ.സി ബി ഉപയോഗിച്ച് കരയ്ക്ക് എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി ജഢം യഥാവിധി മറവു ചെയ്തു. കിണറ്റിലേക്കുള്ള വീഴ്ചയിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. സുമാർഒരു വയസ്സ് പ്രായവും – ഒരു ക്വിൻ്റൽ ഭാരവും കണക്കാക്കുന്നു.