എ ഐ ടി യു സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
തളിപ്പറമ്പ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് പിൻ തിരിയുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ ഐ ടി യു സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിര ങ്ങാട് പോസ്റ്റ് ഓഫീസിന് മുൻപിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് പി പി ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് കെ വി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി പി ബാലകൃഷ്ണ ൻ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ എക്സിക്യൂട്ടീവ് അംഗം സി രവീന്ദ്രൻ, എൻ ആർ ഇ ജി ജില്ലാ വൈസ് പ്രസിഡണ്ട് നളിനിശിവൻ ടി പി സുനിൽകുമാർ, പി ഗംഗാധരൻ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടരി ടി വി നാരായണൻ സ്വാഗതം പറഞ്ഞു. എ ബാലകൃഷ്ണൻ, എ വി രതീഷ്, എം പി വി രശ്മി, പയ്യരട്ട ശാന്ത, ഷിജിൻ കെ ശിവൻ, സുജീഷ് പയ്യരട്ട, വി പ്രജിത്ത്, കെ സി കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.