ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ നേതൃ പഠന ക്യാമ്പ് കണ്ണൂർ എൻ ഇ ബാലറാം സ്മാരക മന്ദിരത്തിൽ നടന്നു
കണ്ണൂർ : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ നേതൃ പഠന ക്യാമ്പ് കണ്ണൂർ എൻ ഇ ബാലറാം സ്മാരക മന്ദിരത്തിൽ നടന്നു. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ശൈലജ വരയിൽ അധ്യക്ഷത വഹിച്ചു. വി രാധാകൃഷ്ണൻ , എസ് എ ജീവാനന്ദ്, മഹേഷ് കുമാർ മഠത്തിൽ, ശ്രീജിത്ത് വാകേരി തുടങ്ങിയവർ സംസാരിച്ചു. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാര വിതരണം ശ്രീജിത്ത് കോടേരി നിർവഹിച്ചു. വി വി ബിജിത അധ്യക്ഷത വഹിച്ചു. പി കെ സാബിത്ത്, പി എസ് അഖിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി