പട്ടുവം ഗ്രാമ പഞ്ചായത്ത് മെഗാ ശുചീകരണ പ്രവൃത്തിക്ക് തുടക്കും കുറിച്ചു
തളിപ്പറമ്പ : പട്ടുവം ഗ്രാമ പഞ്ചായത്ത് മെഗാ ശുചീകരണ പ്രവൃത്തിക്ക് തുടക്കും കുറിച്ചു. പഞ്ചായത്തിലെ പതിനാല് വർഡുകളിലുമായി ശുചീകരണ പ്രവർത്തി ജനുവരി 27 വരെ നടത്തും. ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം പട്ടുവം കടവിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ നിർവ്വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി പി സുരേഷ് ‘ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനഘ രവീന്ദ്രൻ, സി ടി മാജിദ, ഗ്രാമപ ഞ്ചായത്ത് മുൻ മെമ്പർ അഡ്വ: രാജീവൻ കപ്പഞ്ചേരി എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ കെ സെയ്ഫുദ്ദിൻ സ്വാഗതം പറഞ്ഞു.