
ചക്കരക്കൽ രാജീവ് ജി ചാരിറ്റബിൾ ട്രസ്റ്റ് ഇരുവേരിയുടെ ആഭിമുഖ്യത്തിൽ ജനറൽ ബോഡിയും, പ്രതിഭാ സംഗമവും നടന്നു
മുണ്ടേരി : ചക്കരക്കൽ രാജീവ് ജി ചാരിറ്റബിൾ ട്രസ്റ്റ് ഇരുവേരിയുടെ ആഭിമുഖ്യത്തിൽ ജനറൽ ബോഡിയും, പ്രതിഭാ സംഗമവും ചക്കരക്കൽ ബ്രോഡ് ബീൻ ഹാളിൽ വച്ച് നടന്നു. കെപിസിസി സെക്രട്ടറി ഡോ. ഫിലോമിന പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.വി. ബൈജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.സീന സ്വാഗതം പറഞ്ഞു. ചടങ്ങിൽ വെച്ച് എസ്.എസ്.എൽ.സി. പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസി: കെ.ഒ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസി: കെ.വി. അനീശൻ, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ഷൈമ, ടി.വി.രാജേഷ്തു ടങ്ങിയവർ സംസാരിച്ചു.