കണ്ണൂരിൽ പൊതു ശൗചാലയത്തിൽ യുവാവ് മരിച്ച നിലയിൽ
കണ്ണൂർ : പൊതു ശൗചാലയത്തിൽ യുവാവ് മരിച്ച നിലയിൽ. അഴീക്കോട് മീൻകുന്ന് സ്വദേശി അജ്നാസ് ആണ്. ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കണ്ണൂർ ബർണശ്ശേരിയിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി പൊലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.