വയോജനങ്ങൾക്കായി തലശ്ശേരി ജനമൈത്രി പോലീസും മൈജി ഫ്യൂച്ചറും കൈകോർത്തു; സായം പ്രഭാ ഹോമിലേക്ക് സൗണ്ട് സിസ്റ്റം കൈമാറി
തലശ്ശേരി : കൊളശ്ശേരി സായം പ്രഭാ ഹോമിലെ വയോജനങ്ങളുടെ വിനോദത്തിനായി തലശ്ശേരി ജനമൈത്രി പോലീസും മൈജി ഫ്യൂച്ചർ തലശ്ശേരിയും ചേർന്ന് സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു. ചടങ്ങിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അശ്വതി കുന്നോത്ത് ഉദ്ഘാടനം നിർവഹിച്ചു. തലശ്ശേരി സബ് ഇൻസ്പെക്ടർ ഷഹിഷ് കെ.കെ., സിവിൽ പോലീസ് ഓഫീസർ ശരണ്യ പി.കെ. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മൈജി ഫ്യൂച്ചർ പ്രതിനിധികളായ മാനേജർ ഷീജിത്ത് കെ., അസിസ്റ്റന്റ് മാനേജർ ജീഷിത് പി.വി, സായം പ്രഭാ ഹോം കെയർ ഗിവർ ദീപ വി.കെ. എന്നിവർ സംസാരിച്ചു.