പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
പിലാത്തറ : പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ മണ്ടൂർ അമ്പലം റോഡിന് സമീപം പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുളപ്പുറം ഒറന്നിടത്തു ചാലിലെ കെ കെ ആദ്യത്യൻ (20) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. പിലാത്തറ സെൻ്റ് ജോസഫ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.