കണ്ണൂർ ട്രാഫിക് പോലീസിന് സൺഗ്ലാസ്സുകൾ വിതരണം ചെയ്തു.ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ നിർവഹിച്ചു
കണ്ണൂർ: നഗരത്തിലെ കഠിനമായ വേനൽചൂടിൽ റോഡുകളിൽ വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് കൈത്താങ്ങായി സൺഗ്ലാസ്സുകൾ വിതരണം ചെയ്തു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐപിഎസ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി കൂളിംഗ് ഗ്ലാസ്സുകൾ കൈമാറുകയും ചെയ്തു. യോക്സ് (YOX), ഫിമുൽ (Fimul) എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.കത്തുന്ന വെയിലിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യവും കണ്ണുകളുടെ സുരക്ഷയും മുൻനിർത്തിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്എച്ച്ഒ ശ്രീ. സുനിൽ കുമാർ പി. ഉൾപ്പെടെയുള്ള പോലീസ് സേനാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.