കാട്ടുപന്നിയെവെടിവച്ചുകൊന്നു.
ആന്തൂർ:ബക്കളം പുന്നക്കുളങ്ങരയിൽ കർഷകർക്ക് ഭീഷണിയായ കാട്ടുപന്നിയെ വെടിവച്ചുകൊന്നു.ഫസ്റ്റ് അധികൃതരുടെ നിർദ്ദേശപ്രകാരമാണ് കാട്ടുപന്നിയെവെടി വെച്ചത്.ആന്തൂർ നഗരസഭയിലെ വാർഡ് 23ലെ ( പുന്നകുളങ്ങര-പടിഞ്ഞാറ്) അബ്ദുറഹ്മാൻ കുട്ടി പി എന്നവരുടെ സ്ഥലത്തെ കൃഷിയിടങ്ങളിൽ കൃഷിക്കും, മനുഷ്യ ജീവനും ഭീഷണിയായ കാട്ടുപന്നിയെആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ്റെ ഉത്തരവ് പ്രകാരം തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷണൻ പി.വി യുടെ നിർദ്ദേശാനുസരണം ഷൂട്ടേഴ്സ് ലൈസൻസുള്ള റിജിൻ, രാകേഷ് എന്നവർ തൻ്റെ ഗൺ ഉപയോഗിച്ച് ഒരു കാട്ടുപന്നിയെ നിയമാനുസൃതം വെടിവെച്ച് കൊല്ലുകയായിരുന്നു തുടർന്ന് ഭക്ഷ്യയോഗ്യമല്ലാതാക്കി മറവു ചെയ്യുകയും ചെയ്തു