കണ്ണൂർ സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ മാറി നൽകി
കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ മാറി നൽകി. ഇന്ന് നടക്കേണ്ടിയിരുന്ന ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്റെ ചോദ്യത്തിന് പകരം കഴിഞ്ഞ ദിവസം നടന്ന തിയററ്റിക്കൽ കെമിസ്ട്രി ചോദ്യപേപ്പറാണ് നൽകിയത്. ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് പരീക്ഷ മാറ്റിവെച്ചു. പ്രതിഷേധവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ജില്ലാ പ്രസിഡൻ്റ് എം.സി അതുൽ എന്നിവരുടെ നേതൃത്വത്തിൽ വൈസ് ചാൻസിലറെ കണ്ടു.കർശന നടപടിയെന്ന് വി സി യുടെ ഉറപ്പ് നൽകി.