ഗവർണ്ണറുടെ നടപടി പാഴായി; കണ്ണൂരിൽ സെർച്ച് കമ്മറ്റി രൂപീകരണം പരാജയപ്പെട്ടു
കണ്ണൂർ : ഗവർണ്ണറുടെ നടപടി പാഴായി. കണ്ണൂരിൽ സെർച്ച് കമ്മറ്റി രൂപീകരണം പരാജയപ്പെട്ടു. കണ്ണൂർ സർവ്വകലാശാല സെനറ്റ് സെർച്ച് കമ്മറ്റി രൂപീകരണ ശ്രമം പരാജയപെടുത്തി ഇടത് അംഗങ്ങൾ. സെർച്ച് കമ്മിറ്റി അജണ്ട ചർച്ച ചെയ്യാനായില്ല. രണ്ട് അജണ്ടകൾ മാത്രം പാസാക്കി സെനറ്റ് യോഗം പിരിഞ്ഞു. സെർച്ച് കമ്മറ്റി അംഗത്തെ തെരഞ്ഞെ ടുക്കാനുള്ള അജണ്ടയ്ക്കെതിര ഇടത് അംഗങ്ങൾ യോഗത്തിൽ പ്രമേയമവതരിപ്പിച്ചു.
സെർച്ച് കമ്മിറ്റിക്കെതിരെ പി പി ദിവ്യയാണ് പ്രമേയം അവതരിപ്പിച്ചത്. അജണ്ട തള്ളണം എന്ന് പി പി ദിവ്യയും എം.എൽ.എ മാരായ ടി ഐ മധുസൂദനനനും. സി എച്ച് കുഞ്ഞമ്പുവും ആവശ്യപ്പെട്ടു. കോടതിയി ലുള്ള കേസ് ചൂണ്ടിക്കാട്ടി ഇടത് അംഗങ്ങൾ സേർച്ച് കമ്മിറ്റി രൂപീകരണ നടപടിയെ എതിർത്തു. 48 പേർ സേർച്ച് കമ്മറ്റി അജണ്ടയെ എതിർത്തു. 25 പേർ അജണ്ട എടുക്കണ മെന്നാവശ്യപ്പെട്ടു. ഒരാൾ വോട്ട് ചെയ്തില്ല. നിർണ്ണായകമായ മൂന്നാമത്തെ സെർച്ച് കമ്മറ്റി രൂപീകരണ അജണ്ട പരിഗണനയ്ക്ക് എടുക്കാൻ സാധിച്ചില്ല. ഒന്ന്, രണ്ട് അജണ്ടയിൽ തീരുമാനം എടുത്തു യോഗം അവസാനിച്ചു.