സർവീസിൽ നിന്നും വിരമിച്ചു നാട്ടിൽ എത്തിയ CRPF ജവാന് ആദരവ് നൽകി കണ്ണൂർ CRPF കൂട്ടായ്മ
കണ്ണൂർ : CRPF ഇൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയി 41 വർഷത്തെ രാജ്യ സേവനത്തിന് ശേഷം വിരമിച്ച ശ്രീ ചന്ദ്രശേഖരൻ K പരേതനായ ശ്രീ കുഞ്ഞമ്പു നമ്പ്യാരുടെ യും, രുഗ്മിണി അമ്മയുടെയും അഞ്ചു മക്കളിൽ മൂത്ത മകനായി ജനിച്ചു. മുയ്യം UP സ്കൂൾ, മൂത്തേടത്തു ഹൈ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാ ക്കി തളിപ്പറമ്പ് സാർ സായിദ് കോളേജിൽ നിന്നും Pre-degree കഴിഞ്ഞ ശേഷം 1985 ജൂൺ 22ന് CRPF ഇൽ കോൺസ്റ്റബിൾ റാങ്കിൽ ജോയിൻ ചെയ്തു. 78 Bn CRPF ന്റെ ഭാഗമായി Avadi യിൽ ബേസിക് ട്രെയിനിങ് പൂർത്തിയാക്കിയനു ശേഷം ഡൽഹി, പഞ്ചാബ്, മിസോരം, ആസ്സാം UP, Tamil Nadu, Sri Lanka എന്നിവിടങ്ങളിൽ ജോലി ചെയ്തു. Sri ലങ്കയിൽ Indian Peace Keepng Force- IPKF)ന്റെ ഭാഗമായി Jafna പ്രദേശത്തു ജോലി ചെയ്യുമ്പോൾ 58 Bn ന്റെ coy കോൺവോയ് LTTE Militants ആക്രമിക്കുകയും ആ അറ്റാക്കിൽ കൂടെയുണ്ടായിരുന്ന 7 CRPF ജവാന്മാർ വീരമൃത്യു പ്രാപിക്കുകയും ചെയ്തിരുന്നു. 1991ഇൽ ASI(M) ആയി ministerial കേഡർ ഇൽ സെലെക്ഷൻ ആയി 91 Bn CRPF ബാംഗ്ലൂരിൽ ജോയിൻ ചെയ്തു . അതിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു.
കണ്ണൂർ CRPF കൂട്ടായ്മയുടെ നേതൃത്വത്തി ൽ സ്വദേശമായ മുയ്യത്ത് വെച്ച് നടന്ന സ്വീകരണ ചടങ്ങിൽ കൂട്ടായ്മയിലെ മെംമ്പർ മാരും, കുടുംബാംഗങ്ങളും, CRPF പെൻഷനേഴ്സ് ഫോറം, ഓൾ ഇന്ത്യ എക്സ് പാരാമിലിട്ടറി അസോസിയേഷൻ അംഗങ്ങളും, ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങിൽ ശ്രീ രത്നാകരൻ K സ്വാഗതം പറഞ്ഞു. ശ്രീ രവീന്ദ്രൻ K P അധ്യക്ഷ പ്രസംഗം നടത്തി. ശ്രീ S P രമേശൻ മാസ്റ്റർ, പ്രസിഡന്റ് കുറുമത്തൂർ ഗ്രാമ പഞ്ചായത്ത് ഉത്ഘാടനം ചെയ്തു. ശ്രീമതി അനിത കെ, വൈസ് പ്രസിഡന്റ് കുറുമത്തൂർ ഗ്രാമ പഞ്ചായത്ത്, ശ്രീ rajan P, വാർഡ് മെമ്പർ ശ്രീ കരുണാകരൻ നമ്പ്യാർ M Comdt(retd) ശ്രീ മധുസൂദനൻ K V, ശ്രീ സുരേശൻ M, പ്രേമരാജൻ A, ശ്രീമതി പദ്മവതി ടീച്ചർ P എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ശ്രീ പ്രദീപൻ K K നന്ദി അറിയിച്ചു.