രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി കണ്ണൂർ; പുലർച്ചെ വരെ തണുപ്പും പകൽ കടുത്ത ചൂടും
കണ്ണൂർ : ചൂടേറിയ തദ്ദേശ തിരഞ്ഞെടുപ്പി ന്റെ അലയൊലികൾ അടങ്ങും മുന്നേ സംസ്ഥാനത്തെ ചൂടിലും വർധന. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില കണ്ണൂരിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി യത്. ഡിസംബർ ഒൻപത് മുതലാണ് അന്തരീക്ഷ താപനിലയിൽ കണ്ണൂർ വിമാനത്താവളം രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം ഒൻപതിന് 35.2, പത്തിന് 36.4, പതിനൊന്നിന് 35 ഡിഗ്രി സെൽഷ്യസ് വീതമായിരുന്നു കണ്ണൂരിൽ രേഖപ്പെടുത്തിയ താപനില. ഒരിടവേളയ്ക്ക് ശേഷം 14-ന് വീണ്ടും കണ്ണൂർ തന്നെ ഒന്നാമതെത്തി. 35.4 ഡിഗ്രിയായിരുന്നു അന്നത്തെ ചൂട്. 15-ന് കോട്ടയവും കണ്ണൂരുമായിരുന്നു ഒന്നാമത്. 35.2 ഡിഗ്രിയായിരുന്നു രണ്ടിടങ്ങളിലെയും താപനില.
കഴിഞ്ഞവർഷത്തെ വേനൽക്കാല സീസണിലും കണ്ണൂരായിരുന്നു രാജ്യത്തെ ചൂടേറിയ നഗരങ്ങളിലൊന്ന്. 2024 ഡിസംബർ ഒൻപതിന് രേഖപ്പെടുത്തിയ 34.7 ഡിഗ്രി സെൽഷ്യസായിരുന്നു ഏറ്റവും ഉയർന്ന താപനില. ഇക്കൊല്ലവും വേനൽ കഠിനമാകുമെന്നും ഉഷ്ണതരംഗമുൾ പ്പടെയുള്ള പ്രതിഭാസമുണ്ടാകുമെന്നുമുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്. വടക്കേ ഇന്ത്യയിൽ ശൈത്യകാലം തുടങ്ങിയതി നാൽ നിലവിൽ ഉയർന്ന താപനില തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് രേഖപ്പെടുത്തുന്നത്.