മികച്ച അന്വേഷണ മികവിന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യുടെ പ്രശംസാപത്രം
കണ്ണൂർ: കൊലപാതകം, വധശ്രമം, മയക്കുമരുന്ന് കേസുകൾ, പോക്സോ കേസുകൾ ഉൾപ്പെടെ വിവിധ കേസുകളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കാർത്തിക് കെ. ഐ.പി.എസ്. പ്രശംസാപത്രങ്ങൾ നൽകി ആദരിച്ചു.വിവിധ കേസുകളിൽ നടത്തിയ മികച്ച അന്വേഷണത്തിന്റെയും തെളിവുകൾ ശാസ്ത്രീയമായും ഫലപ്രദമായും ശേഖരിച്ച് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ കൈവരിച്ച നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് 15 പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചത്. ഷാജി കെ.എസ്.(എസ്പി),പ്രദീപൻ കണ്ണിപ്പൊയിൽ ( ഡിവൈഎസ്പി),ശ്രീജിത്ത് കൊടേരി(സിഐ),സിജിത്ത്(സിഐ)എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രങ്ങൾ നൽകിയത്