ഗവേഷണങ്ങൾ പൊതുസമൂഹത്തിൻറെ പുരോഗതിയ്ക്ക്- വൈസ്ചാൻസലർ
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെല്ലും, ഐ.ക്യു.എ.സി.യും (IQAC) സംയുക്തമായി “വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ” എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. സർവ്വകലാശാല ആസ്ഥാനത്ത് വൈസ് ചാൻസലർ ഡോ. കെ. കെ. സാജു ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ സമൂഹത്തിൻ്റെ പുരോഗതിയ്ക്ക് വേണ്ടിയുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, (MMTTC) ഡയറക്ടർ പ്രൊഫ. (ഡോ.) പ്രവീൺ എ, ഐ.ക്യു.എ.സി. ഡയറക്ടർ പ്രൊഫ. എൻ. എസ്. ശ്രീകാന്ത്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെൽ ഡയറക്ടർ ഡോ. നിസാമുദ്ദീൻ കെ. എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗവേഷക വിദ്യാർത്ഥികൾക്കും ഗവേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നവർക്കും ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ ആവശ്യമായ അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.ഗാന്ധിനഗർ ഇൻഫ്ലിബ്നെറ്റ് സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. മനോജ് കുമാർ കെ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാലയിലെ ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറി ജൂനിയർ ലൈബ്രേറിയൻ മുഹമ്മദ് നജീബ് വി ക്ലാസുകൾ കൈകാര്യം ചെയ്തു. സെമിനാറിൽ അഞ്ഞൂറിലേറെ ഗവേഷകർ പങ്കെടുത്തു.
.