കണ്ണൂർ സർവ്വകലാശാല ഇന്റർ കോളേജ് ബാഡ്മിന്റൺ (പുരുഷ), പയ്യന്നൂർ കോളേജ് ചാമ്പ്യന്മാർ
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ഇന്റർ കോളേജ് ബാഡ്മിന്റൺ പുരുഷ വിഭാഗം മത്സരത്തിൽ പയ്യന്നൂർ കോളേജ് ജേതാക്കളായി. സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ രണ്ടാംസ്ഥാനവും, സെന്റ് ജോസഫ് കോളേജ് പിലാത്തറ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം സർവ്വകലാശാല കായിക വിഭാഗം മേധാവി ഡോ.എ.പ്രവീൺ നിർവഹിച്ചു. സർവ്വകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോ.ജോസഫ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ.വി.അനൂപ്, കെയി സാഹിബ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ അബ്ദുറഹ്മാൻ, സെന്റ് പയസ് ടെൻത് കോളേജ് കായിക വിഭാഗം മേധാവി പി. രഘുനാഥ്, സർ സയിദ് കോളേജ് കായിക വിഭാഗം മേധാവി ഡോക്ടർ മഹേഷ് കെ വി എന്നിവർ ചടങ്ങിൽ സംസാരിച്ചു. രാജപുരം സെന്റ് പയസ് ടെൻത് കോളേജ് ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കാലിക്കറ്റ് സർവ്വകലാശാലയിൽ നടക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾക്കുള്ള കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ നാളെ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ തിരഞ്ഞെടുക്കും