പിണറായി വിജയനെതിരായ ഇഡി നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതം എം.വി. ജയരാജൻ.
കണ്ണൂർ :മാസപ്പടി കേസിൽ പിണറായി വിജയനെ വേട്ടയാടാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. പിണറായിക്കെതിരെയുള്ള ഇഡി നടപടിയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.എം.ആർ.എല്ലിൽ നിന്ന് പണം വാങ്ങിയ രമേശ് ചെന്നിത്തലയെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും ചോദ്യം ചെയ്യാൻ ഇഡി തയ്യാറാകുന്നില്ലെന്നും ജയരാജൻ വിമർശിച്ചു.പിണറായി വിജയനെതിരായ ഇഡി നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇതിനു പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണുള്ളതെന്നും, പിണറായിക്കെതിരെ യുഡിഎഫ് സർക്കാർ കേസെടുത്താൽ അത് ബിജെപി-കോൺഗ്രസ് ഡീലാണെന്ന് കരുതേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി അറിഞ്ഞുകൊണ്ട് തുടർനടപടികളിലേക്ക് കടക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.