കണ്ണൂർ സർവകലാശാലയുടെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽദ്വിദിന ശിൽപ്പശാല
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ, പി.എം. ഉഷ സെല്ലുമായി സഹകരിച്ച് സംഘടിപ്പിച്ച “Lex et Scientia” എന്ന ദ്വിദിന ശിൽപ്പശാല കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. കെ. സാജു ഉദ്ഘാടനം ചെയ്തു. ഫോറൻസിക് സയൻസ്, ശാസ്ത്രീയ തെളിവുകൾ, നിയമം എന്നിവയെ ആസ്പദമാക്കിയുള്ള ദ്വിദിന ശിൽപ്പശാല പാലയാട് ക്യാമ്പസിൽ ആണ് ആരംഭിച്ചത്. നിയമവും, ഫോറൻസിക്ക് സയൻസും അനുപൂരകങ്ങളായാണ് പ്രവർത്തിക്കുന്നത്. കേസുകൾ തെളിയിക്കുന്നതിൽ ഇവ അഭിഭാജ്യ ഘടകങ്ങളാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബഹു. വൈസ്ചാൻസലർ പറഞ്ഞൂ. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മേധാവി ഡോ. കവിത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം .ഫർഹാൻ മുണ്ടേരി, അസിസ്റ്റന്റ് പ്രൊഫസർ പ്രസന്നകുമാരി ഇ.എസ്, ഷീജ ജെ, നജ്മത്തുലിൽ, ആദർശ്, സാന്ദ്ര കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു .ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഡി. എൻ എ ടൈപ്പിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് കണ്ണൂർ റീജിയണൽ ഫോറെസിക് അസി. ഡയറക്ടർ അജീഷ് തെക്കെറ്റവൻ ക്ലാസ്സുകൾ നയിച്ചു.തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിൽ ഫിംഗർ പ്രിന്റിന്റെ ആപ്ലിക്കേഷൻ എന്ന വിഷയത്തിൽ കേരളപൊലീസ് ജില്ലാ ഫിംഗർ പ്രിന്റ് ബ്യുറോ മുൻ തലവനായിരുന്ന അഡ്വ. ദിനേഷ് കുമാർ പി ക്ലാസ്സുകൾ കൈകാര്യം ചെയ്തു.