കാര്‍ത്തിക് സൂര്യ വിവാഹിതനാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് താരം
വേറിട്ട അവതരണ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ അവതാരകനാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബ് വ്ളോഗുകള്‍ ചെയ്തു കൊണ്ടായിരുന്നു തുടക്കം.’ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി’ കാര്‍ത്തിക്കിന്റെ കരിയറില്‍ വഴിത്തിരിവായി മാറി. ഇപ്പോഴിതാ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന സന്തോഷ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു. സെലിബ്രിറ്റികളായി മഞ്ജു പിള്ളയും സാബു മോനും എല്ലാം ഉണ്ടായിരുന്നു.
വര്‍ഷ എന്നാണ് ഭാവി വധുവിന്റെ പേര് എന്ന് എന്‍ഗേജ്മെന്റ് ചിത്രങ്ങള്‍ക്കൊപ്പം കാര്‍ത്തിക് സൂര്യ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോയിലൂടെ ആരാണ് വര്‍ഷ, എങ്ങനെ വര്ഷയിലേക്കെത്തി എന്നൊക്കെയുള്ള കാര്യങ്ങള്‍ കാര്‍ത്തിക് സൂര്യ വ്യക്തമാക്കുന്നു. മുറപ്പെണ്ണാണ് വര്‍ഷ, അമ്മാവന്റെ മകള്‍. അച്ഛനും അമ്മയുമാണ് വര്‍ഷ മതി കാര്‍ത്തിക് സൂര്യയ്ക്ക് എന്ന് തീരുമാനിച്ചത്. ഒരു ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് അച്ഛനൊരു തോന്നലുണ്ടായി, എന്തുകൊണ്ട് വര്‍ഷയെ മകന് കല്യാണം ആലോചിച്ചുകൂട എന്ന്. അപ്പോള്‍ തന്നെ അമ്മയോട് കാര്യം പറഞ്ഞു. പിന്നീടൊരു ചടങ്ങില്‍ വച്ച് വര്‍ഷയെ കണ്ടു. അതിന് ശേഷം നേരിട്ട് കണ്ട് വര്‍ഷയോട് സംസാരിച്ചു, ‘എന്റെ അച്ഛന് താത്പര്യമുണ്ടെങ്കില്‍ മാത്രമേ ഈ വിവാഹത്തില്‍ എനിക്ക് സമ്മതമുള്ളൂ’ എന്ന് വര്‍ഷ പറഞ്ഞു. അതിന് ശേഷം കാര്‍ത്തിക് സൂര്യയുടെ അച്ഛനും അമ്മയും വര്‍ഷയുടെ പാരന്റ്സിനോട് സംസാരിച്ചു. അവര്‍ക്ക് എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല, പൂര്‍ണ സമ്മതം ആയിരുന്നു. ഇതെല്ലാം തീരുമാനിച്ചതിന് ശേഷമാണ് എന്നോട് കാര്യങ്ങള്‍ പറയുന്നത് എന്നാണ് കാര്‍ത്തിക് പറഞ്ഞത്. വിവാഹം വീട് പണി കഴിഞ്ഞിട്ടേയുള്ളൂ എന്നും കാര്‍ത്തിക് സൂര്യ പറഞ്ഞു.