കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മഹാനവമി ഒക്ടോബർ 11-ന് രാത്രി നടക്കും
മംഗളൂരു : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇത്തവണ പുഷ്പരഥോത്സവം മഹാനവമി നാളായ ഒക്ടോബർ 11-ന് രാത്രി നടക്കും. 12-ന് വിജയദശമി നാളിൽ വിദ്യാരംഭം. നാളുകളുടെ ദൈർഘ്യത്തിൽ (നാഴിക) വന്ന മാറ്റപ്രകാരം മലയാള കലണ്ടറുകളിൽ 12-നാണ് മഹാനവമി. എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 11-നാണ് മഹാനാവമി ആഘോഷിക്കുന്നതെന്നും അന്ന് രാത്രി 9.30-ന് വൃഷഭലഗ്നത്തിൽ പുഷ്പരഥോത്സവം നടക്കുമെന്നും തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ മാതൃഭൂമിയോട് പറഞ്ഞു. 12-ന് വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നുമുതൽ വിദ്യാരഭം തുടങ്ങും. കൊല്ലൂരിൽ മഹാനവമി ആഘോഷങ്ങൾക്ക് ഒക്ടോബർ മൂന്നിന് തുടക്കമാവും.