കാസർകോട് ചട്ടഞ്ചാൽ തെക്കിൽപ്പറമ്പ 55-ാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ പേർ മരിച്ചു
കാസർകോട് : ചട്ടഞ്ചാൽ തെക്കിൽപ്പറമ്പ 55-ാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ പേർ മരിച്ചു. കർണാടക ദേർളക്കട്ട നാട്ടക്കൽ അക്ബർ മൻസിലിൽ മുഹമ്മദ് ഷഫീഖ് (23), ഉള്ളാൾ ലക്ഷ്മൺ കട്ട സജിപ്പനാടുവിലെ ആഷിഫ് മുഹമ്മദ് (23) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കാറിൽ നാലുപേരു ണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാസർ കോട്ടുനിന്ന് എത്തിയ അഗ്നിരക്ഷാ സേന സംഘം കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഹാഷിം (23), റിയാസ് (24) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുപ്പിവെള്ള കമ്പനി ഉദ്ഘാടനത്തിന്റെ ഭാഗമായി വയനാട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മംഗളൂരുവിലേക്ക് മടങ്ങവേയാണ് അപകടം.