തളിപ്പറമ്പ് മാരക മയക്കുമരുന്നായ 4.5 ഗ്രാം എംഡിഎംഎ യും നാല് ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി
തളിപ്പറമ്പ് : മാരക മയക്കുമരുന്നായ 4.5 ഗ്രാം എം ഡി എം എ യും നാല് ഗ്രാം ഹാഷിഷ് ഓയിലുമായിയുവാവിനെ തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തി ലുള്ള പോലീസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും ചേർന്ന് പിടികൂടി. ചവനപ്പുഴ സ്വദേശിയും കാഞ്ഞി രങ്ങാട് വാടക ക്വാർട്ടേഴ്സിൽ താമസക്കാരനായ കെ.വി. സ്വരാജ് (30) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 10.30 ഓടെ കാഞ്ഞിരങ്ങാട്ടെ വാടക ക്വാർട്ടേഴ്സിൽ വച്ചാണ് പിടികൂടിയത്. 4.5 ഗ്രാം എം.ഡി. എം.എയും നാല് ഗ്രാം ഹാഷിഷ് ഓയിലും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇലക്ട്രീഷ്യ നായി ജോലി ചെയ്തുവരികയാണ് സ്വരാജ്. അതിനിടയിൽ ലഹരി ഇടപാടും നടത്തിവരികയായിരുന്നു. ബംഗ്ളൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തി ക്കൊണ്ടു വന്ന് വിൽപ്പന നടത്തുന്നു വെന്ന സൂചനയെ ത്തുടർന്ന് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവര ത്തെത്തുടർന്നാ യിരുന്നു ചൊവാഴ്ച രാത്രി വീട്ടിൽ റെയ്ഡ് നടത്തിയത്. വാടകവീട്ടിലെ മുറിയിലെ ഷെൽഫിന്റെ മുകളിൽ വലിയൊരു കവറിൽ സൂക്ഷിച്ച നില യിലായിരുന്നു മയക്കുമരുന്നുകൾ.