കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബസ് യാത്രക്കാരിയുടെ ആറര പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
കാസറഗോഡ് : കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബസ് യാത്രക്കാരിയുടെ ആറര പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പയ്യന്നൂര്‍ മാവിച്ചേരിയിലെ എം.കെ. ഉദയമ്മയുടെ ബാഗില്‍ നിന്നാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള യാത്രക്കിടെയാണ് മോഷണം. ബസിലെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.