ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു
കണ്ണൂർ : ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു. ജൂലൈ രണ്ട് മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിൻ ഉചയ്ക്ക് 12.30-ന് ഷൊർണൂരിൽ എത്തും. ഹ്രസ്വദൂര യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ ഗുണപ്രദമാകും. കൂടാതെ വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും.