കാസർകോഡ് പിലിക്കോട് പുത്തിലോട്ടെ മുതിർന്ന സി പി ഐ എം നേതാവ് വി.പി നാരായണൻ അന്തരിച്ചു
കാസറഗോഡ് : കാസർകോഡ് പിലിക്കോട് പുത്തിലോട്ടെ മുതിർന്ന സി പി ഐ എം നേതാവ് വിപി നാരായണൻ അന്തരിച്ചു. ദീർഘകാലം തിരുവനന്തപുരം എ കെ ജി സെൻ്റർ ഓഫീസ് ജീവനക്കാരനായിരുന്നു. സിപിഐഎം അവിഭക്ത കൊടക്കാട് ലോക്കൽകമ്മറ്റി അംഗം, റെഡ് വളണ്ടിയർ കാസർകോഡ് ജില്ലാ വൈസ് ക്യാപ്റ്റൻ, പിലിക്കോട് ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറെ കാലമായി അസുഖബാധിതനായിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കാലിക്കടവിലും, 10 മണിക്ക് പുത്തിലോട്ട് ടി കെ ഗംഗാധരൻ സ്മാരകമന്ദിരത്തിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കും. 11 മണിക്ക് സംസ്കാരം നടക്കും. വിപി നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.