ഓണ്‍ലൈനായി നടത്തിയ കീം പരീക്ഷ പൂർണ വിജയം; 73.80% പേരാണ് ഈ വർഷത്തെ പ്രവേശന പരീക്ഷയെഴുതിയത്
ഓണ്‍ലൈനായി നടത്തിയ കീം പരീക്ഷ പൂർണ വിജയം. 73.80 ശതമാനം പേരാണ് ഈ വർഷത്തെ പ്രവേശന പരീക്ഷയെഴുതിയത്. കേരളം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ ആദ്യദിനത്തിലെ പരീക്ഷയിലെ 14,049 പേർ ഹാജരായി.പതിവിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ ആയിട്ടാണ് ഈ വർഷത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ നടത്തിയത്. ഒഎംആർ പരീക്ഷയെക്കാൾ നല്ലത് ഓണ്‍ലൈൻ പരീക്ഷയെന്നാണ് വിദ്യാർത്ഥികൾ പ്രതികരിച്ചത്.
അലോട്ട് ചെയ്തവരിൽ 73.80 ശതമാനം പേരും പരീക്ഷയെഴുതി. കേരളം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ ആദ്യദിനത്തിലെ പരീക്ഷയിൽ 14,049 പേർ ഹാജരായി. പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെയും പരിശീലന കേന്ദ്രങ്ങളിലെയും മോക്ക് പരീക്ഷകൾ വിദ്യാർഥികൾ ഏറെ സഹായകമായി. ചില കേന്ദ്രങ്ങളിലെ സാങ്കേതിക തകരാർ കാരണമുണ്ടായ പരാതികൾ ഉടൻ തീർപ്പാക്കി. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് 200 കേന്ദ്രങ്ങളിലും പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരുന്നു. കേന്ദ്രങ്ങളിലെല്ലാം കരുതൽ കമ്പ്യൂട്ടറുകളും ഒരുക്കിയിരുന്നു. എൻജിനീയറിങ് പ്രവേശന പരീക്ഷ ഞായറാഴ്ചയോടെ സമാപിക്കും. കീം പരീക്ഷയ്ക്ക് 1,13,447 പേരാണ് ആകെ രജിസ്ട്രർ ചെയ്തത്. ഫാർമസി പ്രവേശന പരീക്ഷ ഈ മാസം 10ന് നടക്കും.