ഹൈഫ നൗഫലിനെ അനുമോദിച്ചു
ന്യൂ മാഹി:2026 ലെ സംസ്ഥാന പ്രവേശന പരീക്ഷയിൽ (കീം) 11 -ാം റാങ്ക് കരസ്ഥമാക്കിയ പുന്നോലിലെ ഫ്ളോററ്റിൽ ഹൈഫ നൗഫലിനെ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. പുന്നോലിലെ വീട്ടിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഹൈഫയ്ക്ക് ഗ്രാമപഞ്ചായത്തിന്റെ സ്നേഹോപഹാരം നൽകി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി. എ. ഷർമിരാജ്, പഞ്ചായത്ത് മെമ്പർ ശഹദിയ മധുരിമ എന്നിവർ സംബന്ധിച്ചു. തലശ്ശേരിയിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഫ്ലോറ ഉടമ നൗഫലിന്റെയും ശബ്നയുടെയും മകളാണ് ഹൈഫ. തലശ്ശേരി മുബാറക്ക് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ഹൈഫ നീറ്റ് പരീക്ഷയുടെ റിസൾട്ടിന് വേണ്ടി കാത്തിരിക്കുകയാണ്.