എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വൻ വിജയം
ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വൻ വിജയം. ഇന്നലെ സി ഐ എസ് എഫിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് ആണ് ഇന്ന് വിജയിച്ചത്. ഇന്നലെ ആദ്യ പകുതിയില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആറ് ഗോളുകള്‍ക്ക് മുന്നില്‍ നിന്നിരുന്നു. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ഇന്നലെ മത്സരത്തിന്റെ ആറാം മിനുട്ടില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. നോഹയുടെ ഒരു ചിപ് പാസ് ഹെഡ് ചെയ്ത് വലയില്‍ എത്തിച്ചായിരുന്നു പെപ്രയുടെ ഗോള്‍. ഇതിനു പിന്നാലെ ഒമ്ബതാം മിനുട്ടില്‍ ഐമന്റെ അസിസ്റ്റില്‍ നിന്ന് നോഹ ഗോള്‍ നേടി കൊണ്ട് ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. 16ആം മിനുറ്റില്‍ ഐമൻ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ നല്കി. ഐമന്റെ ഗോള്‍ പെപ്ര ആയിരുന്നു ഒരുക്കിയത്. ഇരുപതാം മിനുട്ടില്‍ നോഹ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. 25ആം മിനുട്ടില്‍ നവോചയുടെ വക ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം ഗോള്‍. ആദ്യ പകുതിക്ക് പിരിയാൻ ഒരു മിനുട്ട് ബാക്കി ഇരിക്കെ അസ്ഹറും ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. ഐമന്റെ അസിസ്റ്റില്‍ നിന്നായിരുന്നു സഹോദരന്റെ ഗോള്‍. രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് കൂടുതല്‍ ഗോളിനായി ശ്രമിച്ചു. 88ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടി കിട്ടി എങ്കിലും നോഹക്ക് ലക്ഷ്യത്തില്‍ എത്തിക്കാൻ ആയില്ല. എന്നാല്‍ പെട്ടെന്ന് തന്നെ അതിന് നോഹ തന്റെ മൂന്നാം ഗോളിലൂടെ പ്രായശ്ചിത്തം ചെയ്തു. നോഹയുടെ ഈ ഡ്യൂറണ്ട് കപ്പിലെ രണ്ടാം ഹാട്രിക്ക് ആണിത്. ഇന്നത്തെ വിജയിച്ചതോടെ ഗ്രൂപ്പ് ചാമ്ബ്യന്മാരായി ബ്ലാസ്റ്റേഴ്സ് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു.