കശ്മീരിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു; മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 14 സൈനികരാണ്
ജമ്മു കശ്മീർ : കശ്മീരിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു. മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 14 സൈനികരാണ്. അനന്ത്നാഗ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം തെക്കന്‍ കശ്മീരിലെ കൊക്കര്‍നാഗില്‍ ഭീകരുടെ സാനിധ്യമുണ്ടെന്ന രഹസ്യവിവര ത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. സുരക്ഷാ സേന തിരിച്ചടിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു മേഖലയിലെ ദോഡ വഴിയാണ് ഭീകരര്‍ അനന്ത്നാഗിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ട്.പുലര്‍ച്ചെമുതല്‍ പ്രദേശത്ത് സുരക്ഷാ സേനയുടെയും പോലീസിന്റെയും സംയുക്ത ഓപ്പറേഷന്നടക്കുന്നുണ്ട. രണ്ടാഴ്ച മുമ്പ്, കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിയില്‍ പാകിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തിയിരുന്നു.