
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ; രണ്ടാമത് ജില്ലാ സമ്മേളനം ജൂലായ് 8ന്
കണ്ണൂർ : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലയുടെ രണ്ടാമത് ജില്ലാ സമ്മേളനം ജൂലായ് 8 ന് തിങ്കളാഴ്ച തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പി എസ് മുഖ്യാതിഥിയായിരിക്കും. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ പ്രസാദ് അനുസ്മരണ പ്രമേയം അവതരിപ്പിക്കും.
എസ് എസ് ബി കണ്ണൂർ റൂറൽ ഡി.വൈ.എസ്.പി. ടി കെ രത്നകുമാർ, ഡി സി ബി കണ്ണൂർ റൂറൽ ഡി.വൈ.എസ്.പി എം സജീവ് കുമാർ, പയ്യന്നൂർ ഡി.വൈ.എസ്.പി എ ഉമേഷ്, കെ പി ഒ എ സംസ്ഥാന ജോയിൻ സെക്രട്ടരി മാരായപി പി മഹേഷ്, പി രമേശൻ, സംസ്ഥാന നിർവ്വാഹക സമിതി അംഗം പി വി രാജേഷ്, കെ പി എ കണ്ണൂർ റൂറൽ സെക്രട്ടറി കെ പ്രിയേഷ്, കണ്ണൂർ ജില്ലാ പോലിസ് സഹകരണ സംഘം പ്രസിഡണ്ട് ടി അജീഷ്, കെ പി പി എ സെക്രട്ടരി എം ഗോവിന്ദൻ എന്നിവർ സംസാരിക്കും .
സംസ്ഥാന പ്രസിഡണ്ട് ആർ പ്രശാന്ത് സംഘടനാ റിപ്പോർട്ടും കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടരി കെ പി അനീഷ് ജില്ലാ കമ്മിറ്റി റിപ്പോർട്ടും ട്രഷറർ എം ഒതേനൻ വരവ് ചെലവ് കണക്കും, ഓഡിറ്റ് കമ്മിറ്റി അംഗം ടി വി മനോഹരൻ ഓഡിറ്റ് റിപ്പോർട്ടും, സംസ്ഥാന നിർവ്വഹക സമിതി അംഗം കെ പ്രവീണ പ്രമേയവും അവതരിപ്പിക്കും. സ്വാഗത സംഘം കൺവീനർ കെ വി പ്രസാദ് സ്വാഗതവും സ്വാഗതസംഘം ചെയർമാൻ എം രഘുനാഥൻ നന്ദിയും പറയും. റൂറൽ ജില്ലയിലെ 19 പോലീസ് സ്റ്റേഷനുകളിൽ നിന്നും, വിവിധ സ്പെഷൽ യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.