യുവ സിനിമാപിന്നണി ഗായകനും ട്യൂഷൻ സെൻ്റർ അധ്യാപകനുമായ കീഴാറ്റൂരിലെ പി.വി.വിശ്വനാഥന് നിര്യാതനായി
തളിപ്പറമ്പ : യുവ സിനിമാപിന്നണി ഗായകനും ട്യൂഷൻ സെൻ്റർ അധ്യാപകനുമായ തളിപ്പറമ്പ് കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്(55) നിര്യാതനായി. മുരളി കുന്നുംപുറത്ത് നിര്‍മ്മിച്ച വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. പരേതനായ പി.വി.കുഞ്ഞിക്കണ്ണന്-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രത്നപാൽ, ധനഞ്ജയൻ, സഹജ, രാജാമണി ശവസംസ്ക്കാരം നാളെ രാവിലെ 11 ന് സമുദായ ശ്മശാനത്തിൽ നടക്കും.