കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ; ‘നമുക്ക് പറയാം’ സംസ്ഥാന തല ശില്പശാല ജനുവരി 2,3 തീയതികളിൽ
തിരുവന്തപുരം : കേരള പൊലീസ് ഓഫീസേ ഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന “നമുക്ക് പറയാം“ സംസ്ഥാന തല ശില്പശാലയ്ക്ക് തിരുവനന്തപുരം ഗവ. കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ വേദിയാകും. ജനുവരി 2, 3 തീയതികളിൽ നടക്കുന്ന ശിൽപ്പശാലയിൽ ജില്ലാതലത്തില്‍ നിന്ന് തെരഞ്ഞെടുക്ക പ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന പൊലീസിൻ്റെ നവീകരണ ത്തിനും കൂടുതൽ മികവുറ്റ പൊലീസ് സേവനം പൊതുസമൂഹത്തിന് ലഭ്യമാക്കു ന്നതിനും ആവശ്യമായ മാറ്റങ്ങളാണ് ശിൽപശാലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികളും അവയുടെ പരിഹാര മാർഗ്ഗങ്ങളും ഉൾപ്പെടുത്തി ഒക്ടോബർ ഒന്ന് മുതൽ ക്യാമ്പയിൻ നടത്തി വരികയാണ്. സംഘടനാ ഭാരവാഹികൾ സംസ്ഥാനത്തെ മുഴുവൻ പൊലീസ് യൂണിറ്റുകളിലും നേരിട്ടെത്തി മുഴുവൻ ഉദ്യോഗസ്ഥരുമായി സംവദിച്ചു. തുടർന്ന് യൂണിറ്റിൽ നിന്ന് തെരഞ്ഞെടുത്തവരെ പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും ഏകദിന ശിൽപ്പശാലയും സംഘടിപ്പിച്ചു.