കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ
കൊച്ചി : കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാ വശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന തിനിടെ ടീസർ പിൻവലിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന് മറുപടിയായാ ണ് ടീസർ പിൻവലിക്കാമെന്ന് നിർമാതാ ക്കൾ അറിയിച്ചത്. ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേരള സ്റ്റോറി 2 കണ്ട് പ്രദർശനാനുമതി സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയത്.
നാളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയിൽ സിനിമയുടെ പ്രദർശനം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ലവ് ജിഹാദിന്റെ ഇരകൾ എന്ന പേരിൽ ഒരുകൂട്ടം യുവതികളെ നിർമാതാക്കൾ അവതരിപ്പിച്ചുവെന്നായി രുന്നു ഹർജിക്കാരുടെ വാദം. ഇതിൽ കേരളത്തിൽ നിന്ന് ഇരയാക്കപ്പെട്ട ഒരാൾ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും സിനിമയ്ക്ക് നൽകിയ തലക്കെട്ട് കേരള സ്റ്റോറി എന്നാണ്. കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സെൻസർ ബോർഡിന് സെലക്ടീവ് വിവേചനമാണ്. കേരള വിരുദ്ധ ടീസറും ട്രെയിലറും യൂട്യൂബിലൂടെ പ്രചരിക്കുന്നു വെന്നും ഹർജിക്കാർ പറഞ്ഞു.