കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം; ചാന്‍സലറോട് വിശദീകരണമാവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി : കേരള സര്‍വകലാശാല സെനറ്റിലെ ചാന്‍സലറുടെ നാമനിര്‍ദ്ദേശത്തിൽ ചാന്‍സലറോട് വിശദീകരണമാവശ്യപ്പെട്ട് ഹൈക്കോടതി. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് സെനറ്റ് നിയമനമെന്ന് ചാന്‍സലറോട് ഹൈക്കോടതി ചോദിച്ചു. ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി. നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.