
കളരി അഭ്യസിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി പരിശീലകൻ അറസ്റ്റിൽ
കണ്ണൂർ : കളരി അഭ്യസിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി പരിശീലകൻ അറസ്റ്റിൽ. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരിക്കളെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തതത്.
കൊൽക്കത്ത സ്വദേശിനിയാണ് കളരി പരിശീലകനായ സുജിത്തിനെതിരെ ലൈംഗികമായി പീഢിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി നൽകിയത്. കഴിഞ്ഞ നവമ്പർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം. യുവതിയുടെപരാതിയിൽ കേസെടുത്ത പൊലിസ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതിയെ കസ്റ്റഡിയി ലെടുക്കുകയായിരുന്നു യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കളരി പരിശീലകൻ സുജിത്ത് ഗുരുക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.