കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026: നവഭാരത് ആനാംകൊവ്വൽ ഓവറോൾ ചാമ്പ്യന്മാർ
കല്യാശ്ശേരി: കല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇരിണാവ് ഹിന്ദു എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ‘കേരളോത്സവം 2026’-ൽ നവഭാരത് ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ് ആനാംകൊവ്വൽ ഓവറോൾ ചാമ്പ്യന്മാരായി. കലാ-കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് 286 പോയിന്റ് നേടി കൊണ്ട് നവഭാരത് ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ് ആനാംകൊവ്വൽ കിരീടം സ്വന്തമാക്കിയത്.സമാപന സമ്മേളനത്തിൽ കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രദീപൻ മാസ്റ്റർ വിജയികൾക്കുള്ള ഓവറോൾ ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ക്ലബ്ബ് ഭാരവാഹികളും കലാകാരന്മാരും കായികതാരങ്ങളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.