ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക:എം.എസ്.എസ്. യൂത്ത് വിംഗ്
തലശ്ശേരി: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും സാമൂഹിക നീതിക്കായി നിലകൊള്ളാനും സാമുദായിക സൗഹാർദ്ദം ശക്തിപ്പെടുത്താനും അനീതിക്കെതിരെയും അധാർമ്മികതക്കെതിരെയും ശബ്ദമുയർത്താനും യുവജനങ്ങൾ മുമ്പോട്ടു വരണമെന്ന് എം.എസ്.എസ് യൂത്ത് വിംഗ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: പി.വി.സൈനുദീൻ ഉൽഘാടനം ചെയ്തു. നൗഫൽ മെരുവമ്പായി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സക്കരിയ. എഞ്ചിനീയർ അബ്ദുറസാഖ്. ബി.ടി. കുഞ്ഞു, അഷ്റഫ് ചമ്പാട്. മുസ്തഫ മാസ്റ്റർ, ബഷീർ പി,കെ പി നിസാർ,കാസിം മൂഴിക്കര സംസാരിച്ചു.യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റായിനൗഫൽ മെരുവമ്പായി,വൈസ് പ്രസിഡന്റുമാരായിദിൽഷാദ്.പി.പി,റഹീസ് പാനൂർ, മുഹമ്മദ് ഫാദിൽ. ടി.പി,ജനറൽ സെക്രട്ടറി തഫ്ലീം മണിയാട്ട്ജോ സെക്രട്ടറിമാരായിമുഹമ്മദ് ആകിഫ്,സിനാൻ മുഹമ്മദ്,ശംസുദ്ദീൻ. കെ.കെട്രഷററായി ജുമൈൽ കെ.വി എന്നിവരെയും തെരെഞ്ഞെടുത്തു.
തഫ്ലീം മണിയാട്ട് സ്വാഗതവും ദിൽഷാദ് പി.പി നന്ദിയും പറഞ്ഞു