കൊച്ചി എടയാർ വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന കമ്ബനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു
കൊച്ചി : എടയാർ വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന കമ്ബനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരും അന്യസംസ്ഥാന തൊഴിലാളികളാണെ ന്നാണ് അറിയാൻ കഴിയുന്നത്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്ബനിയിലാണ് പൊട്ടിത്തെറി യുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. ഉടൻ തീ ഉടൻ അണയ്ക്കാൻ കഴിഞ്ഞത് മറ്റ് അപകടങ്ങള്‍ ഉണ്ടാക്കുന്നത് തടഞ്ഞു.
ഇന്നലെ രാത്രി 11.30 മണിയോടയായി രുന്നു സംഭവം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ ക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കമ്ബനി പ്രവർത്തിച്ചിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.നിലവിലെ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ്ഫ ഫാക്ടറിയിലേക്ക് ബോയിലർ വാങ്ങിയതെന്നും അധികൃതർ പറയുന്നുണ്ട്.