കൊല്ലം ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ മദ്യലഹരിയിൽ അതിക്രമം നടത്തിയയാളെ പൊലീസ് പിടികൂടി
കൊല്ലം : കൊല്ലം ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ മദ്യലഹരിയിൽ അതിക്രമം നടത്തിയയാളെ പൊലീസ് പിടികൂടി. പടിഞ്ഞാറേകല്ലട സ്വദേശിയായ അനിമോൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ അക്രമം നടത്തുകയായിരുന്നു. ആശുപത്രി ലാബിന്റെ മുന്നിലെ ചില്ലുകൾ ഇയാൾ അടിച്ച് തകര്‍ത്തു. അക്രമത്തിനിടയിൽ ഇയാളുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവമറിഞ്ഞ് പൊലീസെത്തി ഇയാളെ പിടികൂടി.