ഇനി നേതാവാകാനില്ലെന്ന് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ
കണ്ണൂർ : ഇനി നേതാവാകാനില്ലെന്ന് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ. പാർട്ടി നടപടി തന്നെ അപമാനിക്കുന്ന താണെന്നും, സിപിഎം തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞുവെന്നും ദിവ്യ. ഇനി സാധാരണ പ്രവർത്തകയായി തുടരുമെന്നും പിപി ദിവ്യ പറഞ്ഞു. എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ തരംതാഴ്ത്തി യുള്ള പാർട്ടി നടപടി. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തി ലേക്കാണ് തരംതാഴ്ത്തിയത്.അതേസമയം കഴിഞ്ഞ ദിവസമാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 11ാം ദിവസമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നത്. ഒറ്റവാക്കിൽ ആണ് വിധിപ്രസ്താവിച്ചത്. കണ്ണൂർ വള്ളിക്കുന്ന് വനിത ജയിലിലായിരുന്നു ദിവ്യ.