കോൾത്തുരുത്തിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി
ആന്തൂർ: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ കോൾത്തുരുത്തി പ്രദേശത്ത് ജനപ്രതിനിധികളുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദർശിച്ചത്. മഴവെള്ളം കയറി പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംഘം നേരിട്ട് മനസ്സിലാക്കുകയും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അജീർ ടി., വാർഡ് കൗൺസിലർ ടി. നാരായണൻ, മുൻ വാർഡ് കൗൺസിലർ ശ്രീഷ എന്നിവരും ചെയർപേഴ്സണോടൊപ്പം പ്രദേശത്ത് സന്ദർശനം നടത്തിയ സംഘത്തിലുണ്ടായിരുന്നു.