കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ സവിശേഷമായ രോഹിണി ആരാധന നടന്നു
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ സവിശേഷമായ രോഹിണി ആരാധന നടന്നു.കുറുമാത്തൂർ ഇല്ലത്തെ നായ്ക്കർ സ്ഥാനികൻ സ്വയംഭൂവിനെആലിംഗനം ചെയ്ത് ആലിംഗപുഷ്പാഞ്ജലിയും നടന്നു.കൊട്ടിയൂർ പെരുമാളുടെ നാല് ആരാധനകളിൽ ഏറ്റവും സവിശേഷമായതും അവസാനത്തേതുമായ രോഹിണി ആരാധനയും ആലിംഗനപുഷ്പാഞ്ജലിയും ഭക്തി നിർഭരതയിൽ നടന്നു.
കുറുമാത്തൂർ ഇല്ലത്തെ മുതിർന്ന അംഗംകൃഷ്ണൻ നമ്പൂതിരിപ്പാടാണ് ആലിംഗന പുഷ്പാഞ്ജലി നടത്തിയത്.സതീദേവിയുടെ ദേഹ ത്യാഗത്തെ തുടർന്ന് കോപിഷ്ഠനായ പരമേശ്വരനെ മഹാവിഷ്ണു മുറുകെപ്പിടിച്ച് സാന്ത്വനിപ്പിച്ച കോപം ശമിപ്പിച്ചതിന് അനുസ്മരിച്ചാണ് ആലിംഗന പുഷ്പാഞ്ജലി നടന്നത് .പൊന്നിൻ ശീവേലിയും ആരാധന സദ്യയും ഉണ്ടായിരുന്നു..അവധി ദിവസമായതിനാൽ തന്നെ വലിയ ഭക്തജന തിരക്കാണ് കൊട്ടിയൂർ സന്നിധാനത്ത് അനുഭവപ്പെട്ടത്.ശനിയാഴ്ച രാത്രിയും വഞ്ചന വലിയാണ് കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയത് പുലർച്ചെ മുതൽ ദർശനത്തിനുള്ള വരികളിൽ നിറഞ്ഞു മണിക്കൂറുകൾ അടുത്താണ് ദർശനം നടത്തിയത് കൊട്ടിയൂരിലേക്കുള്ള റോഡുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.