കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ത്രിക്കലശാട്ടോടെ ബുധനാഴ്ച സമാപനമാകും
കൊട്ടിയൂർ :28 ദിവസം നീണ്ടുനിന്ന ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ബുധനാഴ്ച സമാപനമാകും.അത്തം നാളായ ചൊവ്വാഴ്ച അക്കരെ കൊട്ടിയൂരില്‍ സവിശേഷമായ വാളാട്ടവും, കുടിപതികളുടെ തേങ്ങയേറും നടന്നു. അത്തം നാള് ചതുശ്ശതം വലിയ വട്ടളം പായസം നിവേദിച്ചു. അവസാന പായസ നിവേദ്യം ആണ് ഇത്. പന്തീരടി പൂജയ്ക്കക്കൊപ്പമാണ് ചതുശ്ശതം സമര്‍പ്പിച്ചത്. ദേവസ്വം വകയാണ് ചൊവ്വാഴ്ചയിലെ പായസം. ചപ്പാരം ഭഗവതിയുടെ വാളുകളുമായി ഏഴില്ലക്കാരായ മൂന്ന് വാളശ്ശന്മാര് തിരുവഞ്ചിറയില്‍ ഇറങ്ങി നിന്നാണ് വാളാട്ടം നടത്തിയത്.
ഭണ്ഡാരമെഴുന്നളളത്ത് ദിനത്തില്‍ എഴുന്നളളിച്ചുകൊണ്ടുവന്ന ദേവീദേവന്മാരുടെ തിടമ്പുകള്‍ക്ക് മുന്നില്‍ വടക്കോട്ട് തിരിഞ്ഞ് നിന്നാണ് വാളാട്ടം നടത്തിയത്. തിടമ്പുകൾ വഹിക്കുന്ന ബ്രാഹ്മണർക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വെച്ചു. (വിഷ്യൽ ) തിടമ്പുകളിൽ നിന്നും ദേവ ചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. പൂവറയ്ക്കും അമ്മാറക്കല്‍ തറയ്ക്കും ഇടയില്‍ ഇടുങ്ങിയ ഭാഗത്തു നിന്ന് കുടിപതിസ്ഥാനികർ തേങ്ങയേറും നടത്തിആയിരം കുടം അഭിഷേകത്തോടെ ഉത്സവ ചടങ്ങുകള്‍ പൂര്‍ത്തിയായി.